നെടുംകണ്ടം ഇല്ലിപ്പാലത്ത് വീട്ടമ്മ പടുതാകുളത്തിൽ മുങ്ങി മരിച്ചു. ഇല്ലിപ്പാലം പടലിങ്കൽ തങ്കമ്മ ആണ് മരിച്ചത്.

Dec 18, 2025 - 19:20
 0
നെടുംകണ്ടം ഇല്ലിപ്പാലത്ത് വീട്ടമ്മ പടുതാകുളത്തിൽ മുങ്ങി മരിച്ചു. 
ഇല്ലിപ്പാലം പടലിങ്കൽ തങ്കമ്മ ആണ് മരിച്ചത്.
This is the title of the web page

നെടുംകണ്ടം ഇല്ലിപ്പാലത്ത് വീട്ടമ്മ പടുതാകുളത്തിൽ മുങ്ങി മരിച്ചു. ഇല്ലിപ്പാലം പടലിങ്കൽ തങ്കമ്മ ആണ് മരിച്ചത്. കാർഷിക ആവശ്യത്തിനായി വീടിന് സമീപം നിർമ്മിച്ചിരുന്ന പടുതകുളത്തിൽ ഇവർ വീഴുകയായിരുന്നു. 

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. തങ്കമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാർ തിരികെ എത്തിയപ്പോൾ വീട്ടിൽ തങ്കമ്മയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പടുതാകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കമ്പം മെട്ട് സ്വദേശികളായ കുടുംബം ഒന്നര വർഷം മുൻപാണ് പാട്ടത്തിന് സ്ഥലം എടുത്ത് ഇല്ലിപ്പാലത്ത് താമസത്തിന് എത്തിയത്. തങ്കമ്മക്ക് വിവിധ രോഗങ്ങൾ ഉണ്ടായിരുന്നു. ഇവർ മുൻപ് ഒരു തവണ ഇതേ പടുതകുളത്തിൽ വീണീട്ടുണ്ട്. അന്ന് വീട്ടുകാർ രക്ഷപെടുത്തുകയായിരുന്നു. നെടുംകണ്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow