മഹാത്മാ ഗാന്ധിയെ മറയ്ക്കാനാവില്ല - സി.പി. മാത്യു.
മഹാത്മാ ഗാന്ധിയെ മറയ്ക്കാനാവില്ല - സി.പി. മാത്യു.തൊടുപുഴ:- ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായമഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ഗാന്ധിജിയെ ജനഹൃദയങ്ങളിൽ നിന്നു മറയ്ക്കാനാവുമെന്നു ബിജെപിയും നരേന്ദ്ര മോദിയും കരുതിയാൽ അവർ പരാജയപ്പെടുമെന്നു ഡിസിസി പ്രസിഡന്റ്സി.പി. മാത്യു പ്രസ്താവിച്ചു.
ഇന്ത്യയുടെ ഗ്രാമീണ മേഖലയ്ക്കും ദാരിദ്ര രേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കും സാമ്പത്തികമായി ഉണർവു നൽകിയ,ഡോ. മൻമോഹൻ സിങ് സർക്കാർ 2005 ൽ കൊണ്ടുവന്ന പദ്ധതി ഇല്ലാതാകുന്ന അവസ്ഥയാണുളളത്. മഹാത്മാ ഗാന്ധിയുടെ പേരു മാത്രമല്ല, പദ്ധതിയുടെ സ്വഭാവവും കേന്ദ്ര സർക്കാർ മാറ്റി മറിച്ചു. മഹാത്മാ ഗാന്ധി എന്ന പേരിനെ കേന്ദ്ര സർക്കാരും സംഘ പരിവാർ സംഘടനകളും ഭയപ്പെടുകയാണ്.
ബിജെപിയുടെ കുൽസിത ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി എഐസിസി ആഹ്വാനപ്രകാരം ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലിയും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഐ. ബെന്നിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ കെപിസിസി ജന. സെക്രട്ടറി എസ്.അശോകൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ജോയി തോമസ്, ജോയി വെട്ടിക്കുഴി,
നിഷ സോമൻ, എം.ഡി. അർജുനൻ,ടി.ജെ. പീറ്റർ, ഷിബിലി സാഹിബ്, രാജു ഓടയ്ക്കൽ,ജോസ് അഗസ്റ്റിൻ,വി.ഇ. താജുദീൻ, റോബിൻ കാരയ്ക്കാട്, ജാഫർഖാൻ മുഹമ്മദ്, റോബിൻ മൈലാടി,പി.ആർ. രാജേഷ് ബാബു, എം.എച്ച്. സജീവ്, വക്കച്ചൻ വയലിൽ, ടി.പി.അനീസ്, സ്റ്റീഫൻ ജോർജ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ,ടോണി തോമസ്,ആൻസി ജയിംസ്,എൻ. മണിമേഖല തുടങ്ങിയവർ സംസാരിച്ചു.
ബി.സഞ്ജയകുമാർ, കെ.എം. ജോസഫ്, മാർട്ടിൻ ജോസഫ്, എ.കെ. സുഭാഷ്കുമാർ, ജോബി ചാലിൽ, കെ.എം.ഹംസ,സെബാസ്റ്റ്യൻ മാത്യു തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.

