ജോസഫ് മണക്കാട്ടിൻ്റെ ആദ്യ കവിതാസമാഹാരം 'ഇടതുനെഞ്ചിൽ മൂന്നൂസെൻറീമീറ്റർ ആഴത്തിലുള്ള മുറിവ്' കട്ടപ്പനയിൽ പ്രകാശനം ചെയ്തു.
കട്ടപ്പന: കൈപ്പട ബുക്സ് പ്രസിദ്ധീകരിച്ച തോപ്രാംകുടി സ്വദേശി ജോസഫ് മണക്കാട്ടിൻറെ ആദ്യ കവിതാസമാഹാരം 'ഇടതുനെഞ്ചിൽ മൂന്നൂസെൻറീമീറ്റർ ആഴത്തിലുള്ള മുറിവ്' കട്ടപ്പനയിൽ പ്രകാശനം ചെയ്തു. കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ മുതിർന്ന നാടക പ്രവർത്തകൻ ജോസ് വെട്ടിക്കുഴക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. കവി സുഗതൻ കരുവാറ്റ അധ്യക്ഷനായ യോഗം പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജിജി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജ്യോതിസ് എസ് പുസ്തക പരിചയം നടത്തി. കാഞ്ചിയാർ രാജൻ, ഫാ.ടിനു പാറക്കടവ്, അഡ്വ. വി.എസ് ദിപു, അനുകുമാർ തൊടുപുഴ, ബിബിൻ വൈശാലി, ജോസഫ് മണക്കാട്ട്, എം.സി ബോബൻ, പ്രിൻസ് ഓവേലിൽ തുടങ്ങിയവർ സംസാരിച്ചു.

