രാമക്കൽമേട്ടിൽ തൊഴിലാളി വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്.
രാമക്കൽമേട്ടിൽ തൊഴിലാളി വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്.കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയിൽ ഇടത്തറമുക്കിന് സമീപമാണ് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം.അമിതവേഗതയിൽ എത്തിയ വാഹനം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു.
കുത്തിറക്കത്തിൽ 50 മീറ്ററോളം പാഞ്ഞ വാഹനം മരത്തിൽ ഇടിച്ചാണ് നിന്നത്.വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീ തൊഴിലാളികൾക്കാണ് പരിക്കേറ്റത്.ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






