കട്ടപ്പന നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു; ക്ഷേത്രം മേൽശാന്തി വിഷ്ണു മാമ്പള്ളി പൊങ്കാല അടുപ്പിലേക്ക് ഭദ്രദീപം പകർന്നു നൽകി. വൈകിട്ട് 11111 ദീപങ്ങൾ തെളിയിക്കുന്ന കാർത്തിക വിളകക്ക് തെളിക്കും
നരിയൻപാറ ദേവി ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള പൊങ്കാല മഹോത്സവമാണ് ഇന്ന് ക്ഷേത്രം അങ്കണത്തിൽ നടന്നത്. കാർത്തിക ദിനമായ ഇന്ന് ക്ഷേത്രം മേൽശാന്തി വിഷ്ണു മാമ്പള്ളി പൊങ്കാല അടുപ്പിലേക്ക് ഭദ്രദീപം പകർന്നു നൽകി.രാവിലെ ക്ഷേത്രത്തിലെ പതിവു ചടങ്ങുകൾക്ക് ശേഷമാണ് പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. നിരവധി ഭക്തജനങ്ങളാണ് ചടങ്ങുകളിൽ പങ്കാളികളായത്.
വൈകിട്ട് 6 മണി മുതൽ കോഴിക്കോട് ഭദ്ര കെ എം പി നയിക്കുന്ന സോപാനസംഗീതം നടക്കും.രാവിലെ 11 മുതൽ മഹാപ്രസാദവൂട്ടും വൈകിട്ട് 6.30 ന് ക്ഷേത്രം ചെയർമാൻ കെ.കെ. തങ്കപ്പൻ 11111ദീപങ്ങൾ തെളിയിക്കുന്ന കാർത്തിക വിളക്കിൽ ഭദ്രദീപം തെളിയിക്കും.
7 മണിക്ക് വിശേഷാൽ ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും.ക്ഷേത്രം പ്രസിഡണ്ട് ലെജു പമ്പാവാസൻ ,സെക്രട്ടറി കെ ആർ അനിൽകുമാർ, രക്ഷാധികാരി ജെ.ജയകുമാർ, വൈസ് പ്രസിഡണ്ട് മോഹനൻ പാറയിൽ, വൈസ് ചെയർമാൻ സുരേഷ് കുരിക്കാട്ട്, സദാനന്ദൻ സന്ദീപ് നിലയം നിർമ്മൽ ചിറ്റേഴത്ത് തുടങ്ങിയവർ നേതൃത്വം വഹിച്ചു.






