ബൈക്ക് മാറ്റിവെയ്ക്കുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു.
ബൈക്ക് മാറ്റിവെയ്ക്കുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു. മൂന്നാർ സ്വദേശി ആന്റണിയാണ് മരിച്ചത്. രാത്രി 12.30 തോടെ ആയിരിരുന്നു അപകടം. മൂന്നാർ നല്ലതണ്ണി റോഡിലെ മുസ്ലീം പള്ളിക്ക് സമീപമായിരുന്നു ആന്റണിയുടെ വീട് .
വീടിന് സമീപത്ത് നിർത്തിയിരുന്ന ബൈക്ക് മാറ്റിവെയ്ക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറി യിൽ




