ഹൈബ്രീഡ് കഞ്ചാവുമായി രണ്ട് പേർ കട്ടപ്പന പോലീസ് പിടിയിലായി
35 ഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി രണ്ട് പേർ കട്ടപ്പന പോലീസ് പിടിയിലായി.കൽത്തൊട്ടി,മേപ്പാറ,പുത്തൻപുരയിൽ,അഭിലാഷ് ശശി(28)കോഴിമല, തുളസിപ്പടി,പരുത്തപ്പാറ അമൽ ശിവദാസ് (30) എന്നവരാണ് അറസ്റ്റിലായത്. വില്പനക്കായി എത്തിച്ച കഞ്ചാവ് മറ്റൊരാളിൽ നിന്ന് വാങ്ങിയവരാണ് പിടിയിലായത്.
ഈ കേസിൽ ഇടനിലക്കാരും, വിൽപ്നക്കാരുമായ ചിലരെ കേന്ദ്രികരിച്ചു അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജ്യാമത്തിൽ വിട്ടയച്ചു. കട്ടപ്പന ഡി വൈ എസ് പി . വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്. ഐ. മഹേഷ്, എസ്. ഐ. ബിജു ബേബി,സി പി ഒ അൽബാഷ്, സി പി ഒ വിജയൻ,എന്നിവരുടെ നേതൃത്യത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് ആണ് പ്രപ്രതികളെ പിടികൂടിയത്.




