എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രകടന പത്രിക പുറത്തിറക്കി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു.
എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രകടന പത്രിക പുറത്തിറക്കി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് പത്രികയിലുള്ളത്.യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും അധികാരത്തര്‍ക്കവും നാടിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചതായി നേതാക്കള്‍ കുറ്റപ്പെടുത്തി.
ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍, തകരാറിലായ വഴിവിളക്കുകള്‍, ചോര്‍ന്നൊലിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങളാണന്നും കുടിവെള്ളക്ഷാമം രൂക്ഷമായ കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും ഇടപെടലിലൂടെ സമഗ്രമായ പദ്ധതി അനുവദിച്ചുവെന്നും പ്രകടനപത്രികയിൽ പറയുന്നു.
എന്നാല്‍ ടാങ്ക് നിര്‍മിക്കാനാവശ്യമായ സ്ഥലം യുഡിഎഫ് ഭരണസമിതി നല്‍കിയില്ല എന്നും. തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കള്‍ പിരിവെടുത്താണ് സ്ഥലം വാങ്ങിയതെന്നും നേതാക്കൾ പറഞ്ഞു. ആയിരക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 14 കോടി രൂപ അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുക്കാനും നഗരസഭയ്ക്ക് കഴിഞ്ഞില്ല. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ടൗണ്‍ഹാള്‍ നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങളാണ് പാഴാക്കിയത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും യുഡിഎഫ് പരിഗണന നല്‍കിയില്ലെന്നും പത്രികയിൽ കുറ്റപ്പെടുത്തുന്നു.
ചടങ്ങില്‍ സിപിഐ മണ്ഡലം സെക്രട്ടറി, സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ എം സി ബിജു, ടോമി ജോര്‍ജ്, ഗിരീഷ് മാലിയില്‍, ബെന്നി കല്ലൂപ്പുരയിടം, തങ്കച്ചന്‍ വാലുമ്മേല്‍, ജയ്‌മോന്‍ തൊവരയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.








