ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് നായയുടെ കടിയേറ്റു.
ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് നായയുടെ കടിയേറ്റു. ബൈസൺവാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്.രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിന് ഇറങ്ങിയപ്പോഴായിരുന്നു നായയുടെ ആക്രമണം.
സമീപത്തെ വീട്ടിലെ വളർത്തു നായയാണ് വോട്ട് ചോദിച്ചെത്തിയ സ്ഥാനാർത്ഥിയുടെ കാലിൽ കടിച്ചത്.മുറിവേറ്റതിനെ തുടർന്ന് ജാൻസി വിജു അടിമാലിയിലെ ആശുപത്രിയിൽ ചികിത്സ തേടി.




