ആറു പതിറ്റാണ്ടുകൾക്ക് ശേഷം കൈകൾ കോർത്ത് പിടിച്ച് വീണ്ടും വിദ്യാലയത്തിലേക്ക്.പഴയ സഹപാഠികളെ കണ്ടും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും ഒരുവട്ടം കൂടി 1965 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലേക്ക് ;സഞ്ചരിക്കുകയാണ് രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിലെ പൂർവ്വവിദ്യാർഥികൾ
ആറു പതിറ്റാണ്ടുകൾക്ക് ശേഷം പഠിച്ച സ്‌കൂളില്‍ വജ്രാ ജൂബിലിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിലെ ആദ്യകാല പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടയ്മ്മയാണ് വജ്രാ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ചത് സ്കൂൾ ആരംഭിച്ച 1965 മുതൽ 1980 വരെയുള്ള വിദ്യാർത്ഥികളുടെ സംഗമത്തിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത് വരും ദിവസങ്ങളിൽ 2011 വരെയുള്ള വിദ്യാർത്ഥികളുടെ സംഗമവും വിവിധ ദിവസങ്ങളിലായി നടക്കും ഒന്നാം തരം മുതൽ നാലാം തരം വരെ ഒന്നിച്ചു പഠിച്ച വിദ്യാർത്ഥികളെ കണ്ടെത്തിയാണ് വജ്രാ ജൂബിലി സംഗമം സംഘടിപ്പിച്ചത് , മണ്മറഞ്ഞു പോയ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടാണ് പൂർവ്വവിദ്യാർത്ഥി സംഗമത്തിന് തുടക്കം കുറിച്ചത്.സ്കൂൾ മാനേജർ മോൺസിഞ്ഞോർ ഫാ.ജോസ് നരിതൂക്കിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഉത്‌ഘാടനം ചെയ്‌തു.
വർഷങ്ങൾക്ക് ശേഷം ആത്മമിത്രങ്ങളെ കണ്ടുമുട്ടിയതിൻ്റെ സന്തോഷത്തിൽ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചും പാട്ടുകൾ പാടിയും സ്നേഹ വിരുന്നിൽ പങ്കെടുത്തും ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് കൂട്ടുകാർ പിരിഞ്ഞത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് പ്രധാന അദ്യാപകൻ റെന്നി തോമസ്,പി ടി എ പ്രസിഡന്റ് ബേസിൽ മാത്യു,ബിജു ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.




