മാറാത്തത് പലതും മാറാന്‍ കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തേണ്ടതുണ്ടെന്ന് BDJS സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥന്‍

Nov 1, 2025 - 15:42
 0
മാറാത്തത് പലതും മാറാന്‍ കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തേണ്ടതുണ്ടെന്ന് BDJS സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥന്‍
This is the title of the web page

മാറാത്തത് പലതും മാറാന്‍ കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തേണ്ടതുണ്ടെന്ന് BDJS സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥന്‍. BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ: സംഗീത വിശ്വനാഥന്‍.

 രാജ്യം വലിയ വികസന കുതിപ്പിലൂടെ കടന്ന് പോകുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ദേശീയ ജനാധിപത്യത്തിന് വലിയ പ്രസക്തിയാണ് ഉള്ളതെന്ന് സംഗീത വിശ്വനാഥന്‍ പറഞ്ഞു. കട്ടപ്പന പുതിയ ബസ്റ്റാന്‍ഡിന് സമീപം മലനാട് SNDP യൂണിയന്‍ ഹാളിന് എതിര്‍ വശം കണ്ണംങ്കരയില്‍ ബില്‍ഡിംഗിലാണ് BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.ഉദ്ഘാടന യോഗത്തില്‍ BDJS ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ അദ്ധ്യക്ഷനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

BDJS ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ യോഗത്തിന് സ്വാഗതം ആശംസിച്ചു. BDJS സംസ്ഥാന കമ്മിറ്റി അംഗം മനീഷ് കുടിക്കയത്ത് , ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് K P , BJP ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് V C വര്‍ഗീസ് , മലനാട് SNDP യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, ശിവസേന ജില്ലാ പ്രസിഡന്റ് റജി കട്ടപ്പന , BJP നേതാക്കളായ K കുമാര്‍ , രതീഷ് വരകുമല , ഷാജി നെല്ലിപ്പറമ്പില്‍, അഡ്വ:സുജിത്ശശി ,

 പ്രസാദ് P N , BDJS നേതാക്കളായ സന്ദീപ് E U , ബിനോഷ് T K ,ബിനു കുന്നേല്‍ , സിനീഷ് വിജയന്‍ , അഭിലാഷ് കാലാച്ചിറ, സിന്ധു K S , മഞ്ജുഷ അഭിലാഷ് , ജയ സുകു , അശോകന്‍ കാരുവേലില്‍ , സുരേഷ് P C , കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം , മുന്‍ കൗണ്‍സിലര്‍ മഞ്ജുസതീഷ് എന്നിവര്‍സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow