കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന പീരുമേട്/ ബ്ലോക്കുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു
ഭാഷയ്ക്ക് മനുഷ്യൻറെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ട് അക്കാദമികമായ വ്യവഹാരങ്ങളിൽ മാത്രമല്ല ദൈനംദിന ജീവിതങ്ങളിലും സ്വപ്നത്തിനു പോലും ഭാഷ ഉണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ ജയചന്ദ്രൻ പറഞ്ഞു. മലയാളഭാഷയെ എത്രയൊക്കെ ചേർത്തുപിടിച്ചാലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ വലിയ സ്വാധീനമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു .''..
കട്ടപ്പന പേഴും കവല പെൻഷൻ ഭവനിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘടനയുടെ കട്ടപ്പന പീരുമേട് ബ്ലോക്കുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഒന്ന് മാതൃഭാഷ ദിനമായി ആചരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് കട്ടപ്പനയിലും പരിപാടി സംഘടിപ്പിച്ചത്.
സംഘടനയുടെ കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി അധ്യക്ഷൻ ആയിരുന്നു. ആർ മുരളീധരൻ,ലീലാമ്മ ഗോപിനാഥ് ,സി എച്ച് മുഹമ്മദ് സലീം,. കെ പി ദിവാകരൻ, കെ ആർ രാമചന്ദ്രൻ, വി കെ ഉഷാകുമാരി,. ടി കെ വാസു, ടിവി സാവിത്രി,കെ വി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.സിബി വിജയകുമാർ,ആർ മുരളീധരൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.






