കേരളപ്പിറവിയോടനുബന്ധിച്ച് മുളകരമേട് അംഗണവാടിയിൽ വിവിധങ്ങളായ ആഘോഷ പരിപാടികളും, കൊച്ചു കൂട്ടുകാരുടെ പ്രവേശനോത്സവവും സംഘടിപ്പിച്ചു
കേരളപ്പിറവിയോടനുബന്ധിച്ച് മുളകരമേട് അംഗണവാടിയിൽ വിവിധങ്ങളായ ആഘോഷ പരിപാടികളും, കൊച്ചു കൂട്ടുകാരുടെ പ്രവേശനോത്സവവും സംഘടിപ്പിച്ചു. പരിപാടികളോട് അനുബന്ധിച്ച് മേഖലയിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ ജസ്‌ലിൻ ബാബു ക്ലാസുകൾ നയിച്ചു. കാഞ്ചിയാർ ജിപിഎം, എം എസ് ഡബ്ല്യൂ ഒന്നാം വർഷ വിദ്യാർഥികളുടെ സാമൂഹിക പ്രവർത്തന പരിപാടിയുടെ ഭാഗമായിട്ടാണ് പരുപാടി സംഘടിപ്പിച്ചത് .മെൽബിൻ അനിൽ, ആൻ മരിയ ജോസഫ്, മരിയ എൽസ ആഗസ്റ്റിൻ, ഷോൻസ് മാത്യു, ഹെലൻ സജയ് എന്നിവർ നേതൃത്വം നൽകി.

