ഇടുക്കി ജില്ലാതല പട്ടയമേള വാഴത്തോപ്പ് സെൻറ് ജോർജ് പാരിഷ് ഹാളിൽ നടന്നു
സംസ്ഥാനത്തെ അർഹരായ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും ഭൂരേഖ എന്ന ലക്ഷ്യത്തിലാണ് പട്ടയമേള സംഘടിപ്പിച്ചത്. 563 കുടുംബങ്ങൾക്കാണ് ഇന്ന് പട്ടയം വിതരണം ചെയ്തത്. സംസ്ഥാന തല പട്ടമേള റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചപ്പോൾ ജില്ലാതല പട്ടയമേള വാഴത്തോപ്പ് സെൻറ് ജോർജ് പാരീഷ് ഹാളിൽ മന്ത്രി റോഷി ആഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.ജില്ലാതല പട്ടയമേളയിൽ ഡീൻ കുര്യാക്കോസ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ എന്നിവരും പങ്കെടുത്തു.
