ഫണ്ട് ഉണ്ട്. ഭൂമിക്ക് രേഖയില്ല.അയ്യപ്പൻ കോവിൽ എഫ് എച്ച് സി നിർമ്മാണം അനിശ്ചിതത്വത്തിൽ

Aug 10, 2023 - 11:59
 0
ഫണ്ട് ഉണ്ട്. ഭൂമിക്ക് രേഖയില്ല.അയ്യപ്പൻ കോവിൽ എഫ് എച്ച് സി നിർമ്മാണം അനിശ്ചിതത്വത്തിൽ
This is the title of the web page

അഞ്ചു കോടി രൂപ സർക്കാർ ഫണ്ട് അനുവദിച്ചിട്ടും  അയ്യപ്പൻ കോവിൽ (ആലടി) സർക്കാർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം. ആശുപത്രിക്ക് സ്വന്തമായുള്ള ഒന്നേകാൽ ഏക്കർ ഭൂമിയുടെ രേഖകൾ ഇല്ലാത്തതാണ് തടസം. കോന്തമ്പറമ്പിൽ ജോസഫ് സൗജന്യമായി നൽകിയ 1.25 ഏക്കർ സ്ഥലത്ത് 1972 ൽ ലാണ് സർക്കാർ ഡിസ്പൻസറി പ്രവർത്തനം തുടങ്ങിയത്. 1990 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉർത്തി. ജില്ലയിലെ  17 പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനൊപ്പം 2017 ൽ ആലടി ആശുപത്രിയും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. എന്നാൽ കെട്ടിടം ഉൾപ്പടെ ഭൗതീക സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്. അതിനിടെ  ഇ.എസ് ബിജിമോൾ എം.എൽ.എ. 65 ലക്ഷം രൂപ ആശുപത്രിവികസനത്തിന്  അനുവദിച്ചു. എന്നാൽ കോവിഡിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയില്ല., പിന്നീടിത് നാഷണൽ ഹെൽത്ത് മിഷന്റെ ആവശ്യപ്രകാരം ഒരു കോടി രൂപയായി ഉയർത്തിയെങ്കിലും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ എഞ്ചിനീയറിങ് വിഭാഗം ഉദാസീനത കാണിച്ചതോടെ ഫണ്ട് വിനിയോഗിക്കാനായില്ല. തുടർന്ന് വാഴൂർ സോമൻ എം എൽ എ യുടെ ശ്രമഫലമായി  2022 - 23 ബജറ്റിൽ കെട്ടിടം നിർമ്മിക്കാൻ സർക്കാർ അഞ്ചു  കോടി രൂപ അനുവദിച്ചു. അപ്പോഴേക്കും  പുതിയ പ്രതിസന്ധി ഉടലെടുത്തു. ആശുപത്രി പ്രവർത്തിക്കുന്ന ഭൂമിയുടെ രേഖകളില്ല.തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. ബിപിൻ പ്രസാദ്  പട്ടയം ലഭിക്കാൻ  കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ജില്ലാ ഭരണകൂടം കാര്യമായ നടപടി സ്വീകരിച്ചില്ല. അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ്  വീണ്ടും അപേക്ഷ നൽകുകയും, കളക്ടറെ നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തു.  ജില്ലാ ഭരണകൂടം  നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പിന് ഭൂമി കൈമാറിയെങ്കിലേ ഫണ്ട് വിനിയോഗിക്കാൻ കഴിയു .നൂറു കണക്കിന് ആദിവാസികളുടേയും, തോട്ടം തൊഴിലാളികളുടേയും, മറ്റു പാവപ്പെട്ടവരുടേയും ആശ്രയമാണ് ആലടി ആശുപത്രി . എത്രയും വേഗം  ആശുപത്രിക്ക് കെട്ടിടവും , ജീവനക്കാർക്ക് ക്വാർട്ടേഴസും നിർമ്മിച്ച്  കിടത്തിചികിത്സ തുടങ്ങണം എന്നാണ് നാട്ടുകാരുടെ
ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow