മദ്യപിച്ചെത്തിയ അച്ഛന്‍ മകനെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ചു
മദ്യപിച്ചെത്തിയ അച്ഛന്‍ മകനെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. ഇടുക്കി ആനച്ചാല്‍ മുതുവാന്‍കുടിയിലാണ് സംഭവം നടന്നത്.പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പതിനാറുകാരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആനച്ചാല്‍ മുതുവാന്‍കുടി സ്വദേശി ഷിനോജാണ് ആക്രമണം നടത്തിയത്.പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.അക്രമം തടയാനെത്തിയ പതിനാറുകാരന്റെ മാതാവിനും സഹോദരിക്കും പരിക്ക് പറ്റിയിട്ടുണ്ട്.ഇവരും ആശുപത്രിയില്‍ ചികിത്സ തേടി.