അയ്യപ്പൻ കോവിലിൽ പുലിയെ കണ്ടതായി നാട്ടുകാർ
അയ്യപ്പൻ കോവിൽ പുരാതന ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ക്ഷേത്ര ദർശനത്തിന് വന്ന പുളിയന്മല സ്വദേശിയാണ് പുലിയെ കണ്ടത്. ക്ഷേത്രം റോഡിൽ നിന്നും കാട്ടിലേക്ക് കയറുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്നാണ് പുലിയെ കണ്ടത്. പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.



