തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകൻറെ ഭാര്യയെയും രണ്ട് കൊച്ചു മക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന് തൊടുപുഴ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി
തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകൻറെ ഭാര്യയെയും രണ്ട് കൊച്ചു മക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന് തൊടുപുഴ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി.
2022 മാർച്ചിലാണ് ചീനിക്കുഴി സ്വദേശി ഹമീദ് മകൻ അബ്ദുൾ ഫൈസൽ, ഭാര്യ ഷീബ,മകളായ മെഹർ,അഫ്സാന എന്നിവരെ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.
സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതാണ് കേസെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ശ്വസംമുട്ടലും ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയിൽ ബോധിപ്പിച്ചു.ഈ മാസം 30 ന് കോടതി ശിക്ഷ വിധിക്കും.





