കട്ടപ്പന വെട്ടിക്കുഴകവലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി അനുവദിച്ച ട്രാൻസ്ഫോർമർ ഉടൻ സ്ഥാപിക്കണം എന്ന് ആവശ്യപെട്ട് നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബിക്ക് മുൻപിൽ ജനകീയ സമരം സംഘടിപ്പിച്ചു

വീട്ടമ്മമാർ ഉൾപ്പടെ ഹാപ്പി നഗർ റെസിഡൻസിലെ നിരവധി ആളുകൾ നിൽപ്പ് സമരത്തിൽ പങ്കെടുത്തു. ആറ് ലക്ഷത്തി അൻപത്തി ഏഴാംയിരം രൂപയ്ക്ക് തിരുവന ന്തപുരം കേന്ദ്രമായുള്ള കമ്പനിയാണ് ടെന്റർ എടുത്തിരിക്കുന്നത്. എന്നാൽ വർക്ക് വൈകുന്നു. നിരന്തര പരാതികൾക്ക് ഒടുവിലാണ് ത്രീ ഫേസ് ലൈൻ വലിച്ചത്.
വർക്കിന്റെ ചാർജുള്ള തൊടുപുഴ ഈ ഈയുമായി സംസാരിച്ചതിൻ പ്രകാരം 90 ദിവസത്തി നുള്ളിൽ ട്രാൻസ് ഫോർമർ സ്ഥാപിക്കും എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. കൗൺസിലർമാരായ സിജു ചക്കുംമ്മൂട്ടിൽ, രാജൻ കാലാചിറ, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ്, റോബിൻ സേറ, തോമസ് കളപ്പുര,ശ്രീകാന്ത് മുതിരമലയിൽ, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.