ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് ജലവിഭവ സമഗ്ര മാനേജ്‌മെൻറ് നടപ്പാക്കും: മന്ത്രി റോഷി

ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് ജലവിഭവ സമഗ്ര മാനേജ്‌മെൻറ് കുടിവെള്ളത്തിനും ജലസേചനതിനും മറ്റു ആവശ്യങ്ങൾക്കും സമഗ്രമായ പദ്ധതികൾ, അതനുസരിച്ചുള്ള ആക്ഷൻ പ്ലാൻ എന്നിവ രൂപീകരിക്കുന്ന ഒരു ഉദ്യമമാണ് വിഷൻ 2031 എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിദഗ്‌ധരുടെയും ഉദ്യോഗസ്ഥരുടെയും മറ്റു സാങ്കേതിക സംവിധനങ്ങളെയും ഉപയോഗപ്പെടുത്തി കുറ്റമറ്റ ഒരു னேவ തയ്യാറാക്കുകയാണ് ലക്ഷ്യം.
ഒക്ടോബർ 31 ഒരു കൂടി വകുപ്പ് തല ചർച്ചകൾ പൂർത്തി യാക്കി ഒരു കരട് വിഷൻ 2031 രൂപരേഖ തയ്യാറാക്കും.. പ്രസ്തുത രൂപ രേഖ വെറുമൊരു ഭാവനാപരമായ രേഖ ആയിരിക്കില്ല. മറിച്ച് സർക്കാരിൻറെ സാമ്പത്തിക ലഭ്യത കൂടി പരിശോധിച്ച് ജനങ്ങൾക്കു സമഗ്രവും കാര്യ ക്ഷമവുമായ സേവനങ്ങൾ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ ഉദ്യോഗസ്ഥരോ ഭരണ സംവിധാനമോ മാറുന്ന സാഹചര്യങ്ങളിൽ നയ തുടർച്ച പലപ്പോഴും നഷ്ടപ്പെടാറുണ്ട്. വിഷൻ 2031 രൂപരേഖ പ്രസ്തുത നയ തുടർച്ച ഉറപ്പാക്കാൻ സഹായിക്കും എന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.