വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഇടതുപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകി. നിരന്തരമായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കുന്നില്ലെന്നും ധനകാര്യ കമ്മറ്റി വിളിച്ചു ചേർക്കുന്നില്ലെന്നും ആരോപിച്ചാണ് 9 എൽ ഡി എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
ത്രിതല പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതികളെ കൂറുമാറ്റി, മന്ത്രി റോഷി അഗസ്റ്റ്യന്‍ കുതിരക്കച്ചവടത്തിനു നേതൃത്വം നല്‍കുകയാണെന്ന് യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം കമ്മറ്റി ആരോപിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേയും വാത്തിക്കുടി, കുടയത്തൂര്‍ പഞ്ചായത്തുകളിലേയും ജനവിധി മന്ത്രി ഇടപെട്ടും അനുചരൻമാരെ ഉപയോഗിച്ചും മന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തും യു.ഡി.എഫ് മെമ്പര്‍മാരെ ഇടതുപാളയത്തിലെത്തിച്ച് ഭരണം അട്ടിമറിക്കുകയായിരുന്നു.
വാത്തിക്കുടി പഞ്ചായത്തില്‍ വികസനമെത്തിക്കുമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പ്രസിഡന്‍റിനെ കൂറുമാറ്റിച്ചെങ്കിലും വികസനമെത്തിച്ചില്ലെന്ന് മാത്രമല്ല ഭൂപ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു.
ഭൂപ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി 13 വില്ലേജുകളില്‍കൂടി നിര്‍മ്മാണ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.ഇത്തരം ജനവിരുദ്ധ നടപടികളിലൂടെ സര്‍ക്കാര്യം മന്ത്രിയും ജനങ്ങള്‍ക്കിടയിലുണ്ടായ ജാള്യത മറയ്ക്കുന്നതിനും ജനശ്രദ്ധ യഥാര്‍ത്ഥവിഷയങ്ങളില്‍ നിന്ന് തിരിച്ചുവിടുന്നതിനുവേണ്ടിയാണ് വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി. ക്ലാര്‍ക്കിനെതിരെ അവിശ്വാസത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നത്.കുതിരകച്ചവടത്തിനു നേതൃത്വം നല്‍കുന്ന മന്ത്രിയും മന്ത്രിയുടെ അനുയായികളും പണവും മറ്റാനുകൂല്ല്യങ്ങളും വാഗ്ദാനം ചെയ്തു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിൻമാറണമെന്ന് .
യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ വിനോദ് ജോസഫ്, അഡ്വ. സെല്‍വം, പ്രദീപ് ജോര്‍ജ്ജ് എന്നിവര്‍ ആവശ്യപ്പെട്ടു.