ഒരു സംഘടനയുടെയും ബാനർ ഇല്ലാതെ ഒറ്റപ്പകൽ സഹന സമരവുമായി രാജു സേവ്യർ , സെബാസ്റ്റ്യൻ വടക്കേ മുറി , പി ജെ വർഗ്ഗീസ് എന്നിവർ
ഒരു സംഘടനയുടെയും ബാനർ ഇല്ലാതെ ഒറ്റപ്പകൽ സഹന സമരവുമായി രാജു സേവ്യർ , സെബാസ്റ്റ്യൻ വടക്കേ മുറി , പി ജെ വർഗ്ഗീസ് എന്നിവർ. ഭരണകൂട ഭീകരതയ്ക്ക് എതിരെയാണ് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൂവരും ചേലച്ചുവട്ടിൽ സമരം സംഘടിപ്പിച്ചത്.
മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അരും കൊലകൾക്ക് എതിരെ പ്രതികരിച്ചുകൊണ്ടും പീഡിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഭരണകൂടങ്ങളുടെ നിശബ്ദതയ്ക്ക് എതിരെയുമാണ് പൊതുപ്രവർത്തകരായ രാജു സേവിയർ ,സെബാസ്റ്റ്യൻ വടക്കേമുറി, പി ജെ വർഗീസ് എന്നിവർ ചേലച്ചുവട് ബസ്റ്റാൻഡ് മൈതാനിയിൽ രാവിലെ മുതൽ സമരം ആരംഭിച്ചത്. ഒരു സംഘടനയുടെയും ബാനർ ഇല്ലാതെ അധ്യക്ഷനും ഉദ്ഘാടകനും ഒന്നുമില്ലാതെയാണ് മൂവരും സമരം നടത്തിയത്.
വംശീയവും വർഗീയവുമായ രീതിയിൽ ഒരു സമൂഹത്തെ മുഴുവൻ ഉന്മൂലനം ചെയ്യുകയും വിവിധ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകര ആക്രമണങ്ങളും നരേന്ദ്രമോദി സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് സമരത്തിന് നേതൃത്വം നൽകിയ പി ജെ വർഗ്ഗീസ് പറഞ്ഞു. രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച സഹനസമരം വൈകിട്ട് ആറുമണിയോടെ അവസാനിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക മേഖലകളിലെ നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ച് സമര വേദിയിൽ എത്തി.