ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ഇടവെട്ടി സ്വദേശി മുഹമ്മദ് ഫൈസലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. കളക്ടറേറ്റിലെ സാമ്പത്തിക സ്ഥിതി വിവരകണക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രത്യേക പൊതുയോഗമാണ് പ്രസിഡന്റായി മുഹമ്മദ് ഫൈസല്‍, വൈസ് പ്രസിഡന്റായി ജേക്കബ്ബ് ജോസഫ് പ്ിണക്കാട്ട് , സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയായി കെ.എല്‍ ജോസഫ്, എന്നിവരെ തിരഞ്ഞെടുത്തത്.