കട്ടപ്പന നഗരസഭയിൽ ഈ മാസം ഇരുപതാം തീയതി നടക്കുന്ന വികസന സദസ്സിന് മുന്നോടിയായി ഉള്ള സംഘാടകസമിതി രൂപീകരണ യോഗം നഗരസഭയിൽ നടന്നു

സംസ്ഥാന സർക്കാരിൻറെ നിർദ്ദേശമാണ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വികസന സദസ്സ് സംഘടിപ്പിക്കണം എന്നുള്ളത്. കട്ടപ്പന നഗരസഭയിൽ ഇരുപതാം തീയതിയാണ് വികസന സദസ്സ് സംഘടിപ്പിക്കുവാൻ ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി ഉള്ള സംഘാടകസമിതി രൂപീകരണ യോഗമാണ് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്നത്.
സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങളും നഗരസഭയുടെ നേട്ടങ്ങളും ഉൾപ്പെടെ ജനങ്ങളിൽ എത്തിക്കുന്നതിനും വികസന വിടവ് എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനും ഇനി മുന്നോട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ആയാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.
കട്ടപ്പനയിലെ സാംസ്കാരിക പൊതുരംഗത്ത് രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളെ ഉൾപ്പെടുത്തിയാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. എന്നാൽ ഈ പരിപാടിയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് യുഡിഎഫ് പരിപാടിയിൽ നിന്ന് വിട്ടു നിന്നത്.
എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി നഗരസഭയിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല എന്നും ഇതുമൂലം ആണ് യുഡിഎഫ് ഈ വികസന സദസ്സ് സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പ്രതിപക്ഷം ആരോപിച്ചു.ഒക്ടോബർ മാസം ഇരുപതാം തീയതി വിപുലമായ രീതിയിലാണ് വികസന സദസ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.സംഘാടകസമിതി രൂപീകരണ യോഗത്തിൽ യുഡിഎഫ് ഒഴികെയുള്ള മറ്റ് രാഷ്ട്രീയ കക്ഷികൾ പങ്കെടുത്തു.