ഉപ്പുതറ പുതുക്കടയിൽ കണ്ട പുലിയുടെതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിക്കുന്നു. പുതുക്കടയിൽ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് ഉപ്പുതറ പുതുക്കടയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്.ഇതേ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.എന്നാൽ ഇവിടെ കണ്ട കാൽപ്പാടുകൾ പുലിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പുതുക്കടയിൽ കണ്ട പുലിയെന്ന രീതിയിൽ ഉപ്പുതറ മേഖലയിൽ ചിത്രങ്ങൾ പ്രചരിക്കുന്നത്. തേയിലക്കാട്ടിൽ പുലിനിൽക്കുന്നതാണ് ചിത്രം.എന്നാൽ ഈ ചിത്രങ്ങൾ ആരു പകർത്തിയതാണെന്നോ സ്ഥലം ഏതെന്നോ വ്യക്തിയില്ല. ഇതേക്കുറിച്ച് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഒപ്പം പുതുക്കടയിൽ പുലിയെ കണ്ടതായി പറയുന്ന മേഖലയിൽ ക്യാമറ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു.