ലഹരി വിരുദ്ധ ക്ലബ് ഉത്ഘാടനവും ബോധവൽക്കരണ സെമിനാറും നടന്നു
ലഹരി വിരുദ്ധ ക്ലബ് ഉത്ഘാടനവും ബോധവൽക്കരണ സെമിനാറും നടന്നു.ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും അഭിമുഖ്യത്തിൽ ചെമ്മണ്ണാർ സെൻറ് സേവ്യേഴ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ സെല്ലിന്റെ ഉത്ഘാടനവും ലോഗോ പ്രകാശനവും നടന്നു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും പുതു തലമുറയെ സംരക്ഷിക്കുക, ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക,ലഹരിവിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിച്ച് പൊതുസമൂഹത്തിലേക്ക് എത്തിക്കുക,തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചെമ്മണ്ണാർ സെൻറ് സേവ്യേഴ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ സെൽ പ്രവർത്തനം ആരംഭിച്ചത് മൂവ്മെൻ്റ് എഗനിസ്റ്റ് നർകോട്ടിക്സ് അഥവാ മാൻ എന്ന ചുരുക്ക പേരിൽ ആരംഭിച്ച ക്ലബിന്റെ ഉത്‌ഘാടനം ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എ ഷാനവാസ് നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ആന്റണി കുന്നത്തുപാറയിൽ അധ്യക്ഷൻ ആയിരുന്നു. ഉടുമ്പഞ്ചോല എക്സൈസ് പ്രിവൻ്റീവ് ഓഫീസർ യൂനസ് ഇ.എച്ച് ലോഗോ പ്രകാശനം ചെയ്തു.യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ലാലു തോമസ് സ്വാഗതം ആശംസിച്ചു.
താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് വിനോജ് കുമാർ ക്ലാസ്സ് നയിച്ചു. സ്റ്റുഡന്റസ് ലീഡർ തോംസൺ ബാബു ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പ്രിവൻ്റീവ് ഓഫീസർ മായ, സ്കൂൾ ഹെഡ്മാസ്റ്റർ കരോളിൻ ജോസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ആൻ്റോ തോമസ്, ബെറ്റി മനോജ് എന്നിവർ സംസാരിച്ചു. യോഗത്തിൽ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ അനിൽ ജോസ് നന്ദി പറഞ്ഞു.