നെടുംകണ്ടത്ത് നിന്നും മധ്യവയസ്കനെ കാണാതായി
നെടുംകണ്ടത്ത് നിന്നും മധ്യവയസ്കനെ കാണാതായി. പച്ചടി സ്വദേശിയായ മേലേട്ട് മോഹനൻ എം യു (64 ) വിനെയാണ് ആഗസ്റ്റ് ആറാം തിയതി രാവിലെ മുതൽ കാണാതായിരിക്കുന്നത്. പച്ചടി സ്വദേശിയായ ഇദ്ദേഹം നെടുംങ്കണ്ടത്ത് കുടുംബത്തോടെപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. നെടുംങ്കണ്ടം ടൗണിലെ സി.സി റ്റി.വി ദൃശ്യങ്ങളിൽ തൊപ്പി വച്ച് ഇദേഹം നടന്നു പോകുന്നത് കാണാം. വെള്ളമുണ്ടും ചെക്ക് ഷർട്ടുമാണ് വേഷം. ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തി വരികയാണ്. ഇദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്ന ആളുകൾ 9446108315, 70 121290 69 എന്ന നമ്പരുമായി ബന്ധപ്പെടുക.