സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന വികസന സദസ്സിന് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് അംഗങ്ങൾ രംഗത്ത്
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന നേട്ടങ്ങൾ പൊതുജനങ്ങളോട് വിവരിക്കാൻ പഞ്ചായത്തുകൾ തോറും വികസന സദസ്സ് സംഘടിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഇതിനുള്ള തുക പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും കണ്ടെത്തുകയും ചെയ്യണം. ഈ വിഷയത്തിലാണ് വിയോജനം അറിയിച്ച് യുഡിഎഫ് അംഗങ്ങൾ രംഗത്ത് വന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അവതരിച്ചപ്പോൾ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്. ചെറിയതോതിൽ ഇരുപക്ഷവും തമ്മിൽ വാഗ്വാദങ്ങൾക്ക് ഇടയാക്കി. തുടർന്ന് പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള വിയോജനക്കുറിപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ടു കൈമാറി.
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ താളം തെറ്റി നിൽക്കുന്ന ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിനെ വെള്ളപൂശാൻ ഉള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് യുഡിഎഫ് മെമ്പർമാരുടെ ആരോപണം. പഞ്ചായത്തിലെ ലൈവ് ഭവന പദ്ധതി അടക്കമുള്ളവ താളം തെറ്റി കിടക്കുകയാണ്. കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പോലും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. വികസന പദ്ധതികൾക്കുള്ള ഫണ്ട് പോലും ലഭിക്കുന്നില്ല.
ഈ സാഹചര്യത്തിൽ നടത്തുന്ന വികസന സദസ്സ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് അംഗങ്ങൾ പറയുന്നു. ഇതിനാൽ ഈ പരിപാടി നടത്തുവാൻ അനുവദിക്കരുത് എന്നാണ് കത്തിലൂടെ യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.





