ഇടുക്കി പള്ളിവാസലിൽ മറുകര കടക്കാന്‍ ഒരു പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നടപടിയില്ല
കമ്പിലൈന്‍ ഉണ്ണിക്കുഴി വഴി കല്ലാര്‍ മെയിന്‍ രോഡിലേയ്ക്ക് എത്തുന്ന റോഡിന് കുറുകെയാണ് മുതിരപ്പുഴയുടെ കൈവഴിയായ വട്ടയാര്‍ ഒഴുകുന്നത്. തോട്ടം കാര്‍ഷിക മേഖലയായ ഇവിടെ കുടിയേറ്റകാലത്തിന് ശേഷം നാട്ടുപാത വീതി കൂട്ടി നിര്‍മ്മാണം നടത്തിയെങ്കിലും ആറിന് കുറുകെ പാലം നിര്‍മ്മിച്ചിട്ടില്ല. ചപ്പാത്തിന് സമാനമായ രീതിയില്‍ കല്ലുകള്‍ നിരത്തി വെള്ളം കുറവുള്ള സമയത്ത് നാട്ടുകാര്‍ വാഹനങ്ങള്‍ മറുകര കടത്തും.
എന്നാല്‍ മഴക്കാലമായി നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ ഇതും നിലയ്ക്കും. പിന്നെയുള്ള ഏക ആശ്രയം നാട്ടുകാര്‍ തന്നെ കമുങ്ങിന്‍ തടി കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ താല്‍ക്കാലിക പാലമാണ്. കൈവരികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ പാലത്തിലൂടെയാണ് കൊച്ചു കുട്ടികളും പ്രായമായവരും അടക്കമുള്ളവരുടെ സാഹസിക യാത്ര.
മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ പലപ്പോഴും നാട്ടുകാരുടെ തടിപ്പാലം ഒഴുകി പോകുന്നതും പതിവാണ്. പിന്നെ വെള്ളമിറങ്ങിയതിന് ശേഷം മാത്രമേ താല്‍ക്കാലിക പാലം നിര്‍മ്മാണം നടക്കൂ. മാത്രവുമല്ല ചെറിയ പാലത്തില്‍ നിന്നും അളുകള്‍ കാല്‍വഴിതി വെള്ളത്തില്‍ വീണ സംഭവങ്ങളഉം ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറള്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രനും ആവശ്യപ്പെട്ടു.
സുരക്ഷിത യാത്രക്കൊരു പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഇനി മുട്ടാന്‍ വാതിലുകള്‍ ബാക്കിയില്ല. പതിറ്റാണ്ടുകളായി കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവിടുത്തെ നിരവധി കുടുംബങ്ങള്‍.



