കട്ടപ്പന ഗാന്ധിനഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണോത്സവ് 2025 നടന്നു
കട്ടപ്പന ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ്റെ ഓണോത്സവ് 2025 ശ്രീ ജോജോ പുതിയാപറമ്പിലിന്റെ വസതിയിൽ വച്ച് വിവിധങ്ങളായ കലാ - കായിക മത്സരങ്ങളോടുകൂടി നടത്തപ്പെട്ടു. വൈകിട്ട് അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് എബ്രാഹിമിൻ്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ കുടുംബ ഡയറക്ടറി പ്രകാശനവും, അശോകൻ ഇലവന്തിക്കൽ പച്ചക്കറിവിത്ത് വിതരണവും നടത്തി. പരിപാടികൾക്ക് തങ്കച്ചൻ പുരയിടത്തിൽ, (കൗൺസിലർ) മായ ബിജു (കൗൺസിലർ) എന്നിവർ ആശംസകൾ നേർന്നു.2024 - 2025 SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് പ്രൈസും വിവിധ കലാ-കായിക മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങളും നൽകി.
അസോസിയേഷൻ സെക്രട്ടറി ആൽബിൻ വർഗീസ്, പ്രിൻസ് ഓവേലിൽ വിജി ചക്കുങ്കൽ സരീഷ് പി.പി , പി.പി.ശിവദാസ്, ബിനു കളത്തിൽ, ജോയി കാവുംമുറിയിൽ, ശാലിനി ശിവദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



