എം.പി ഫണ്ട് പദ്ധതികളുടെ പുരോഗതി വിലയിരുത്തി
ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എം.പി ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ പുരോഗതി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ എംപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, മറ്റു ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.