ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മൂന്നാർ വില്ല വിസ്ത എന്ന റിസോർട്ടിലെ നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ വസ്തുവാണിതെന്ന് ഇഡി അറിയിച്ചു. വില്ലകൾ ഇഡി അധികൃതർ പൂട്ടി സീൽ ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് വില്ലകൾ പ്രവർത്തിച്ചിരുന്നത് എന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു.