ഉപ്പുതറയിൽ വൃദ്ധയായ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.
വൃദ്ധയായ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. ഉപ്പുതറ വളകോട് മാമരുത്തും മൊട്ട രാജ ഭവനിൽ ഭാഗ്യം രാമയ്യൻ (70) ആണ് മരിച്ചത്. ഇളയമകൻ പ്രഭുവിനൊപ്പമാണ് ഭാഗ്യം താമസിച്ചിരുന്നത്. പ്രഭു ഉപ്പുതറയിൽ പോയി മടങ്ങി വന്നപ്പോൾ മാതാവിനെ കണ്ടില്ല. വീടിനു ചുറ്റും അന്വേഷിക്കുന്നതിനിടയിലാണ് മുറ്റത്തിനോട് ചേർന്നുള്ള ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ആഴമുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടിയ ശേഷം ഉപ്പുതറ പോലീസിലും ഫയർ ഫോഴ്സിലുമറിയിച്ചു. ഭാഗ്യത്തെ പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കട്ടപ്പന ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രഭുവിന്റെ ഭാര്യ പണിക്ക് പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉപ്പുതറ സി ഐ E ബാബുവിന്റെ നേതൃത്വൽ ദേഹപരിശോധന നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്കയച്ചു. സംസ്കാരം ഞായറാഴ്ച്ച 5 മണിക്ക് വളകോട് സെന്റ് പോൾസ് സി എസ് ഐ ദേവാലയത്തിൽ.
. മക്കൾ അന്തോണി , രാജ , പ്രഭു ,പരേതയായ വളർമതി , പരേതനായ രാജു , മരുമക്കൾ മേരി, കൃഷ്ണവേണി, കവിത, മണി, കല