ഇൻഫാം മുണ്ടിയെരുമ കാർഷിക താലൂക്കിൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആചരിച്ചു

ദിനാചരണത്തിൻ്റെ ഭാഗമായി ഫാ. ജയിംസ് വെൺമന്തറ ഇൻഫാം പതാക ഉയർത്തി. തുടർന്ന് പുളിയന്മലയിൽ നിന്നും ആരംഭിച്ച റാലി പുളിയമല സെൻ്റ് ആൻ്റണീസ് പാരീഷ് ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഇൻഫാം താലൂക്ക് രക്ഷാധികാരി ഫാ. ഫിലിപ്പ് വട്ടയത്തിൽ അധ്യക്ഷനായിരുന്നു. താലൂക്ക് ഡയറക്ടർ ഫാദർ ജെയിംസ് വെൺമാന്തറ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഇൻഫാം ആന്തത്തിനു ശേഷം ഇൻഫാം കാഞ്ഞിരപ്പള്ളി ജില്ല ജോയിൻ്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കാതറിൻ സിബിയെ താലൂക്ക് ജോയിൻ്റ് ഡയറക്ടർ ഫാ. ജോബിൻ കുഴിപ്പിൽ ആദരിച്ചു. പുളിയന്മല യൂണിറ്റ് ഡയറക്ടർ ഫാ ജോസുകുട്ടി ഐക്കരപ്പറമ്പിൽ, മഹിളാ സമാജ് താലൂക്ക് സെക്രട്ടറി ജാൻസി കാരക്കുന്നേൽ, താലൂക്ക് പ്രസി. സണ്ണി കൊച്ചുകാല, റോയി തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.