മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യില്‍

Aug 17, 2025 - 14:51
 0
മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും
മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യില്‍
This is the title of the web page

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ്, ജല പരിശോധനാ ലാബുകൾ സ്ഥാപിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍. ഇ​ന്‍​ഫാം വെ​ളി​ച്ചി​യാ​നി കാ​ര്‍​ഷി​ക താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​സ്ഥി​ര കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​ന് വി​ള​പ​രി​പാ​ല​ന​ത്തി​നെ​ക്കാ​ള്‍ ഉപരി മ​ണ്ണി​ന്‍റെ പരിപോഷണത്തിന് കർഷകർ മുൻതൂക്കം നൽകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മ​ണ്ണി​ന്‍റെ ഫ​ല​പൂ​യി​ഷ്ട​ത വ​ര്‍​ധി​പ്പി​ക്കാ​നാ​യി മ​ണ്ണി​ന്‍റെ പി​എ​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും മ​ണ്ണി​ലെ സൂ​ക്ഷ്മ ജീ​വാ​ണു​ക്ക​ളു​ടെ സ​ഹ​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക​യും മ​ണ്ണി​ന്‍റെ ഊ​ഷ്മാ​വ് ക്ര​മീ​ക​രി​ക്കു​ക​യും മ​ണ്ണി​ന്‍റെ നീർവാർച്ച നിയന്ത്രിച്ച് ഈർപ്പം ക്രമീക്കുകയും ചെയ്യണമെന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. യോ​ഗ​ത്തി​ല്‍ വെ​ളി​ച്ചി​യാ​നി താ​ലൂ​ക്ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. താ​ലൂ​ക്ക് ര​ക്ഷാ​ധി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്‍​ഫാം ദേ​ശീ​യ ട്ര​ഷ​റ​ര്‍ ജെ​യ്‌​സ​ണ്‍ ചെം​ബ്ലാ​യി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി വാ​ര​ണ​ത്ത്, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം നെ​ല്‍​വി​ന്‍ സി. ​ജോ​യ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വ​ക്ക​ച്ച​ന്‍ അ​ട്ടാ​റ​മാ​ക്ക​ല്‍, കാ​ര്‍​ഷി​ക​ജി​ല്ല നോ​മി​നി ജോ​ബി താ​ന്നി​ക്കാ​പ്പാ​റ, ഇ​ന്‍​ഫാം മ​ഹി​ളാ​സ​മാ​ജ് താ​ലൂ​ക്ക്് പ്ര​സി​ഡ​ന്‍റ്റീ​ജാ തോ​മ​സ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മോ​ളി സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്റ് സോ​യി​ല്‍ കെ​മി​സ്റ്റ് എ​സ്. അ​ശ്വ​തി സെ​മി​നാ​ര്‍ ന​യി​ച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow