"ഏകതാ കീ ആവാസ്" പുതു ചരിത്രം രചിച്ച് വെള്ളയാംകുടി സെൻ്റ് ജെറോംസ് യൂ പി സ്കൂൾ

"79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഒരുമയുടെ ശബ്ദമായി, പുതു ചരിത്രം രചിക്കുകയാണ് വെള്ളയാംകുടി സെൻ്റ് ജെറോംസ് യൂ പി സ്കൂൾ. ഇന്ത്യയിലെ മുഴുവൻ ഔദ്യോഗിക ഭാഷകളിലും ഇന്ത്യൻ പ്രതിജ്ഞ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ വിദ്യാർഥികൾ.
ഏകതാ കീ ആവാസ് എന്ന് പേര് നൽകിയ ഈ പ്രോഗ്രാം, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹനീയത വരച്ചു കാട്ടാൻ ഈ പ്രോഗ്രാമിന് സാധിച്ചു.
ആസാമീസ്,ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപൂരി (മെയ്തൈ), മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 22 ഭാഷകളിലാണ് കുട്ടികൾ പ്രതിജ്ഞ അവതരിപ്പിച്ചത്.