രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും താമസ്കരിക്കുന്ന ബിജെപി ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും തള്ളിക്കളയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിഭജനദിനം ആചരിക്കുന്നതിലൂടെ നടപ്പാക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കെ പി സി സി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അമ്മ മനസ്സ് എന്ന സന്ദേശവുമായി കുടുംബസംഗം നടത്തിയത്.യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
വെള്ളക്കാരുടെ അടിമത്വത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കാനാണ് സ്വാതന്ത്ര്യ സമരം നടന്നതെങ്കിൽ വർഗീയ ഫാസിസ്റ് ശക്തികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം രാജ്യത്ത് അനിവാര്യമാണ്.ഇന്ന് കേരളത്തിലെ യുവജനങ്ങൾ ലഹരിക്ക് അടിമയാകുന്നു. ഇതിന് പരിഹാരം കാണാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണം. എന്നാൽ ചില രാഷ്ട്രിയ പാർട്ടികൾ ലഹരിക്ക് അടിമ യാകുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീ കരിക്കുന്നത് എന്നും പരുപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ജോയ് വെട്ടികുഴി പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ശാലിനി ചാർളി ലഹരിവിരുദ്ധ സന്ദേശം നൽകി.കെ പി സി സെക്രട്ടറി സെക്രട്ടറി തോമസ് രാജൻ,ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി,ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ,മനോജ് മുരളി,ബീനാ ടോമി,ജോയി പോരുന്നോലി,ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, എ എം സന്തോഷ്,ജോസ് ആനക്കല്ലിൽ പ്രശാന്ത് രാജു,റുബി വേഴമ്പത്തോട്ടം,ഷാജൻ എബ്രഹാം, ഷിബു പുത്തൻപുരക്കൽ, റിന്റോ വേലനാത്ത് തുടങ്ങിയവർ പങ്കെടുത്തു.