കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ, സഹൃദയ എസ് എച് ജി.എന്നിവയുടെ നേതൃത്വത്തിൽ 79-ാ മത് ഇന്ത്യൻ സ്വാതന്ത്ര ദിനം സമൂചിതമായി ആഘോഷിച്ചു

കട്ടപ്പന സർക്കിൾ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ നഗരസഭാ 20-ആം വാർഡ് കൗൺസിലർ സോണിയ ജയ്ബി ഇന്ത്യൻ ദേശീയ പതാക ഉയർത്തി. 19-ാo വാർഡ് അംഗം ഐബിമോൾ രാജൻ സ്വാതന്ത്ര ദിന സന്ദേശം നൽകി.വിമുക്ത ഭടൻ കെ. ബി.മധു കൊല്ലക്കാട്ട് ദേശിയ പാതകക്ക് സല്യൂട്ട് നൽകി ആദരവ് പ്രകടിപ്പിച്ചു.
സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ്, സെക്രട്ടറി റ്റി. ഡി. ജോസ്, മുൻ പ്രസിഡന്റ് മാരായ ബെന്നി പുളിക്കൽ,ജോസഫ് കണ്ണമ്പള്ളി, മധു കൊല്ലക്കാട്ട്, ഡിപിൻ വാലുമേൽ, കുര്യൻ പതിപള്ളി, പി ബി. ശ്രീനി, സാലു പുതിയിടത്തുപറമ്പിൽ, ,കെ. എം സെബാസ്റ്റ്യൻ, ജോസഫ് പുത്തൻപുരയിൽ, ബാലകൃഷ്ണൻ മാളിയേക്കൽ,സണ്ണി തയ്യിൽ, ഷിബു വയറ്റാട്ടിൽ, ഷാജി പുത്തൻപുരയിൽ,,സോമരാജൻ കുംബ്ലാനിക്കൽ, മിനി ജയിൻ, ഉഷാ മനോജ്, മായ ശ്രീനി, ജയശ്രീ ജയൻ, ആഗസ്റ്റിൻ കരിവേലിക്കൽ ബിനോയി മാനാന്തടം, ശരത്ത് മുള്ളൂർ, തുടങ്ങിയവർ പങ്കെടുത്തു.
അസോസിയേഷന്റെയും സഹൃദയ എസ്എച്ജി. യുടെയും അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഷാരോൺ ബിനോയി ദേശഭക്തി ഗാനം ആലപിച്ചു., നന്ദന സോമരജ്, ബിയാറ്റ ബിബിൻ എന്നിവർ സ്വാതന്ത്ര ദിന ആശംസകൾ അർപ്പിച്ചു. സ്വാതന്ത്ര ദിന ആഘോഷത്തിന്റെ സന്തോഷ സുചകമായി മധുരപലഹാര വിതരണവും നടത്തി.