വിഭജന ഭീതി ദിനാചരണം കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് ജില്ല കമ്മിറ്റി നടത്തി

ഓഗസ്റ് 14 ഭാരതത്തെ വെട്ടി മുറിച്ചു കൊണ്ട് മാതാടിസ്ഥാനത്തിൽ പാകിസ്ഥാൻ എന്ന രാജ്യം രൂപീകരിച്ചു കൊണ്ട്. രാജ്യത്തെ രണ്ടായി വിഭജിച്ച ദിവസത്തിന്റെ ഓർമക്കൾ നില നിർത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി ഇടുക്കി സൗത്ത് ജില്ല കമ്മിറ്റി കട്ടപ്പനയിൽ വിഭജന ഭീതി ദിനചാരണം നടത്തി.
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഹാളിൽ വെച്ച് നടത്തിയ പരിപാടി ബിജെപി ജില്ല പ്രസിഡന്റ് vc വർഗീസ് ഉദ്ഘടനം നിർവഹിച്ചു. ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വ. സുജിത് ശശി അധ്യഷത വഹിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറിമാരായ, കെ. കുമാർ, സി. സന്തോഷ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് മാരായ രതീഷ് V. S., K.N പ്രകാശ് സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, മേഖല സെക്രട്ടറി K. N ഷാജി, അമ്പിളി രാജൻ, P.N. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.