ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ നിയമനം

ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 26ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു വിജയവും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമ/ അനസ്‌തേഷ്യ ടെക്‌നോളജി ഡിപ്ലോമ/ ബിരുദം നേടിയിരിക്കണം.
പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 299574