പെരുവന്താനത്ത് വാറ്റ് ചാരായം നിർമ്മിക്കുന്നതിനുള്ള 200 ലിറ്റർ കോടയുമായി ഒരാൾ പോലീസിന്റെ പിടിയിൽ

പെരുവന്താനം കുപ്പക്കയം പുതുലയം ഭാഗത്ത് ജയചന്ദ്രൻ ഗോപി (55) യാണ് പിടിയിലായത്. 11.08.2025 തീയതി വാറ്റ് ചാരായം നിർമ്മിക്കുന്നതിനുള്ള 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പെരുവന്താനം കുപ്പക്കയം ഭാഗത്ത് റ്റി ആർ & റ്റി എസ്റ്റേറ്റ് വക റബർ തോട്ടത്തിൽ വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പെരുവന്താനം പോലീസ് സബ് ഇൻസ്പെക്ടർ അജേഷ് കെ ആർ- ന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു പി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, ജയലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ, മഞ്ചുക്കുട്ടൻ, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.