തോട്ടം മേഖലയിൽ നിന്ന് നീറ്റ് പരീക്ഷ പാസായി എംബിബി എസ് പഠനത്തിനൊരുങ്ങുന്ന ഉപ്പുതറ 10 ഏക്കർ തോട്ടരുകിൽ ആൻസി മോൾക്ക് സ്വീകരണം നൽകി
തോട്ടം മേഖലയിൽ നിന്ന് നീറ്റ് പരീക്ഷ പാസായി എം ബി ബി എസ് പഠനത്തിനൊരുങ്ങുന്ന ഉപ്പുതറ 10 ഏക്കർ തോട്ടരുകിൽ ആൻസി മോൾക്ക് സ്വീകരണം നൽകി. കോൺഗ്രസ് 10 ഏക്കർ വാർഡ് കമ്മറ്റിയാണ് സ്വീകരണം നൽകിയത്.നീറ്റ് പരീക്ഷയിൽ വിജയിച്ച് പൂട്ടിക്കിടക്കുന്ന തോട്ടം മേഖലയിൽ നിന്ന് ഒരു ഡോക്ടർ ഉണ്ടാവുന്നത് അപൂർവ്വമാണ്. പാവപ്പെട്ട കുടുമ്പത്തിൽ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് നേടിയതാണ് ഈ വിജയമെന്ന്ഉപ്പുതറ പഞ്ചായത്തംഗം സിനി ജോസഫ് പറഞ്ഞു.ഉപ്പുതറ പഞ്ചായത്തിന് തന്നെ അഭിമാനമായ ആൻസി മോൾക്ക് ഉപഹാരം നൽകിയാണ് കോൺഗ്രസ് വാർഡ് കമ്മറ്റി സ്വീകരണമൊരുക്കിയത്. കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിയാണ് അനുമോദനം അറിയിച്ചത്. പഞ്ചായത്തംഗത്തോടൊപ്പം വാർഡ് പ്രസിഡന്റ് റോബിൻ കിഴക്കേമുറി,ബി ജി വർഗീസ്, മറ്റ് പ്രവർത്തകരും പങ്കെടുത്തു.