റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ സംഘടിപ്പിച്ച കൊട്ടാരക്കര ശ്രീധരൻ നായർ ലോറൽ 2023- മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ഇടുക്കി കട്ടപ്പന സ്വദേശിനി സുജാത ഫ്രാൻസിസിന് ലഭിച്ചു

Aug 3, 2023 - 15:05
 0
റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ സംഘടിപ്പിച്ച കൊട്ടാരക്കര ശ്രീധരൻ നായർ ലോറൽ 2023- മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ഇടുക്കി കട്ടപ്പന സ്വദേശിനി സുജാത ഫ്രാൻസിസിന് ലഭിച്ചു
This is the title of the web page

റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ സംഘടിപ്പിച്ച കൊട്ടാരക്കര ശ്രീധരൻ നായർ ലോറൽ 2023- മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ഇടുക്കി കട്ടപ്പന സ്വദേശിനി സുജാത ഫ്രാൻസിസിന് ലഭിച്ചു. ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം, ഡോക്യുമെന്ററി എന്നീ കാറ്റഗറിയിൽ നിന്നാണ് അവാർഡ് സെലക്ട് ചെയ്തത്.   120 എൻട്രികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഏറെ പ്രശസ്തി നേടിയ മ്യൂസിക്കൽ ആൽബം ആയിരുന്നു കട്ടപ്പനയിലെ ചെമ്മാനപ്പൂക്കൾ എന്ന, കട്ടപ്പനയുടെ ഗാനം.   സ്വന്തം നാടായ കട്ടപ്പനയെ മലനിരകൾ കൈക്കുമ്പിളിൽ ആക്കി താലോലിക്കുന്ന വരികളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സുജാത തന്നെയാണ്.     കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അതുല്യ പ്രതിഭയുടെ പേരിലുള്ള ഒരു അവാർഡ് കട്ടപ്പനയെ തേടിവന്നത് ഏറെ  അഭിമാനാർഹമാണ്.    കൊട്ടാരക്കരയുടെ  മകളും പ്രശസ്ത സിനിമ താരവുമായ ശോഭ മോഹനാണ് അവാർഡ് നൽകിയത്. കൊട്ടാരക്കര കരിക്കം വൈഎംസിഎ ഹാളിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.  റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ (RAMA) ചെയർപേഴ്സൺ ഡോക്ടർ സോഫിയ തരകൻ അധ്യക്ഷയായിരുന്നു.ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ബിജോയ് സ്വരലയ,   റെക്കോർഡിങ് ദീപു ഗ്രാമഫോൺ,  വീഡിയോ എബി ടേക്ക് വൺ മീഡിയ,  ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫെവിത വിശ്വം കട്ടപ്പന...

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow