കേരള സീനിയർ സിറ്റിസൺ ഫോറം മാട്ടുക്കട്ട പോസ്റ്റോഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.ജില്ലാ പ്രസിഡന്റ് പി എം വർക്കി പൊടിപാറ ഉത്ഘാടനം ചെയ്തു
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വയോജനങ്ങളോട് അവഗണ കാട്ടുകയാണ്. വയോജനങ്ങങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമരം ചെയ്യേണ്ട അവസ്ഥയാണന്നും പി എം വർക്കി പൊടിപാറ പറഞ്ഞു.
60 കഴിഞ്ഞവർക്ക് റെയിൽവേ നിരക്ക് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക. 60 കഴിഞ്ഞവരുടെ പെൻഷൻ തുക വർദ്ധിപ്പിക്കുക, ചികിത്സ സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും റെയിവെ സ്റ്റേഷനുകളിലാണ് സമരം പ്രഖ്യാപിച്ചത്. എന്നാൽ ഇടുക്കി ജില്ലയിൽ റെയിൽവെ സ്റ്റേഷൻ ഇല്ലാത്തതിനാലാണ് പോസ്റ്റാഫീസ്പടിക്കൽ ധർണ്ണാ സമരം സംഘടിപ്പിച്ചത്. ജില്ലാ കമ്മറ്റിയാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. ധർണ്ണാ സമരത്തിൽ
ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഫിലിപ്പ് കടവനാട്ട്, സംസ്ഥാന കമ്മറ്റിയംഗം ഇകെ ബേബി, എം എം ജോസഫ്, സണ്ണി ആയല് മാലി, ജേക്കബ്ബ് തോമസ്, ടോമി പകലോമറ്റം തുടങ്ങിയവർ പങ്കെടുത്തു.