കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സെയിൽ ടാക്സ് ഓഫീസിനുമുൻപിൽ സത്യാഗ്രഹ സമരം നടത്തി

KSSPA പ്രവർത്തകർ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നിന്നും പ്രകടനമായിട്ടാണ് സെയിൽ ടാക്സ് ഓഫീസിലെത്തിയത്.12-ാം പെൻഷൻ പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിശികയായ ഗഡു ക്ഷാമാശ്വാസം (18%) അനുവദിക്കുക, മെഡിസെപ്പ് ഓപ്ഷൻ അനുവദിക്കുക, 11-ാം പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായി പിടിച്ചു വച്ച ക്ഷാമാശ്വാസത്തിൻ്റെ മൂന്നും നാലും ഗന്ധുക്കൾ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത് .
സത്യാഗ്രഹ സമരം യു.ഡി.ഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. KSSPA ജില്ല പ്രസിഡൻ്റ് ഐവാൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു, തോമസ് രാജൻ മുഖ്യപ്രഭാക്ഷണം നടത്തി. പി.കെ. ഷാജി, കെ.എ. മാത്യു, സി. തങ്കദുരെ, കിങ്ങിണി വി കെ ,, പി.ജെ. ജോസഫ്, സണ്ണി മാത്യു എന്നിവർ സംസാരിച്ചു.