ആലപ്പുഴ മധുര സംസ്ഥാന പാതയിൽ വാഹന യാത്ര ദുരിതമാകുന്നു

ദിവസവും ബസ് സർവീസ് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ജില്ലയുടെ ഹൃദയഭാഗത്തുകൂടിയുള്ള പ്രധാന പാതയാണ് ആലപ്പുഴ മധുര സംസ്ഥാനപാത . തൊടുപുഴ, മൂവാറ്റുപുഴ, എറണാകുളം മേഖലയിലേക്ക് ഹൈറേഞ്ചിൽ നിന്നുള്ള പ്രധാന യാത്രാ മാർഗ്ഗവും ഈ സംസ്ഥാന പാതയാണ്. ഇപ്പോൾ ഈ റോഡിൻ്റെ പല ഭാഗങ്ങളും തകർന്ന് കുഴികൾ രൂപപ്പെട്ടു.
ചേലച്ചുവട് തള്ളക്കാനം കഞ്ഞിക്കുഴി പഴയരിക്കണ്ടം എന്നീ ഭാഗങ്ങളാണ്ഏറ്റവുമധികം തകർന്നു കിടക്കുന്നത്.ഈ ഭാഗം ഉൾപ്പെടുന്ന അഞ്ച് കിലോമീറ്റർ ദൂരം 3 കോടി രൂപ മുടക്കി മൂന്ന് വർഷം മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
എന്നാൽ ഇത്ര എളുപ്പത്തിൽ തന്നെ റോഡ് തകർന്നത് നിർമ്മാണത്തിലെ അപാകതയാണെന്ന് നാട്ടുകാർ ആരോപിച്ചു.കരാറുകാരനെതിരെയും മേൽനോട്ടം വഹിച്ച പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും റോഡ് ഉടൻ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.