സ്വരാജ് മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കല്പകോദ്യാനം കൃഷി പദ്ധതിയുടെ ഉദ്ഘാടനം നടന്നു

സ്വരാജ് :മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കല്പകോദ്യാനം കൃഷി പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ .പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .
പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ കെ. എൽ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ് കുമാർ വി.ജെ,ഹെഡ്മാസ്റ്റർ ഷിനു മാനുവൽ രാജൻ, കൃഷി ഓഫീസർ ഡെല്ല തോമസ്,അസിസ്റ്റൻറ് കൃഷി ഓഫീസർ മനോജ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.വോളൻ്റിയർ ലീഡർമാരായ കൃഷ്ണപ്രിയ കൊട്ടാരത്തിൽ ,ആദിത്യൻ അരവിന്ദ് , റ്റിജോ മോൻ വിൻസെൻ്റ്, ആൻട്രീസ തുടങ്ങിയവർ നേതൃത്വം നൽകി.50 തെങ്ങിൻ തൈകൾ ആണ് സ്കൂൾ പരിസരത്ത് എൻഎസ്എസ് നേതൃത്വത്തിൽ നടുന്നത്. രണ്ടു വോളണ്ടിയർ അടങ്ങുന്ന ടീമിനാണ് ഓരോ തെങ്ങിൻ തൈയുടെയും പരിപാലന ചുമതല.