വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേ ഴ്സനും സെക്രട്ടറിക്കും നിവേദനം നൽകി

ആധുനിക കട്ടപ്പനയുടെ ശിൽപ്പിയായ വി.റ്റി. സെബാസ്റ്റ്യന് അർഹിക്കുന്ന ആദരവ് നൽകിക്കൊണ്ട് അദ്ദേഹത്തിൻ്റെ പൂർണ്ണകായ പ്രതിമ നഗരത്തിൽ സ്ഥാപിക്കണമെന്നും കട്ടപ്പനയിൽ നിന്നും പള്ളിക്കവലയിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ ആവശ്യം.ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും നിവേദനം നൽകിയത്.
ഉടുമ്പൻചോല, ഇടുക്കി മണ്ഡലങ്ങളിൽ നിന്നും രണ്ടുതവണ എം.എൽ.എയായും, കട്ടപ്പന ഗ്രാമ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റായും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റായും പത്തു വർഷം കേരളാ ഹൗസിങ്ങ് ബോർഡ് ചെയർമാനായും മറ്റ് നിരവധി കർഷക, കർഷകേതര സംഘടനകളുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. കട്ടപ്പനയുടെയും ഇടുക്കി ജില്ലയുടെയും വളർച്ചയ്ക്കായി നിരവധി സർക്കാർ സ്ഥാപനങ്ങൾ ഇവിടേയ്ക്ക് കൊണ്ടുവരാൻ ഏറെ പരിശ്രമിച്ചതും വിറ്റി സെബാസ്റ്റ്യൻ ആണ്.
അസോസിയേഷൻ കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട,ട്രഷറർ കെ പി ബഷീർ,അഡ്വ. എം കെ തോമസ്,സിജോ മോൻ ജോസ്, ബൈജു എബ്രഹാം,ഷമേജ് കെ ജോർജ്,സനോൺ സി . തോമസ്,ബിനു തങ്കം ,രമണൻ പടന്നയിൽ,റെജി ജോസഫ്, വിൻസൻറ് ജോർജ്,സിബി സെബാസ്റ്റ്യൻ,അജിത്ത് സുകുമാരൻ,അനിൽകുമാർ നായർ തുടങ്ങിയവർ പങ്കെടുത്തു.