കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ബ്ലോക്കിലെ കർഷകർക്കായി രണ്ട് ദിവസങ്ങളിലായി കട്ടപ്പന കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു

കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.ഏലം മറ്റ് സുഗന്ധവിളകൾ, വാഴ, പച്ചക്കറി തുടങ്ങിയ വിളകളിലെ കീട രോഗബാധകളും അവയുടെ നിയന്ത്രണ മാർഗ്ഗങ്ങളും പ്രത്യേകിച്ച് ജൈവ നിയന്ത്രണ മാർഗങ്ങൾ സംബന്ധിച്ച് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എലിസബത്ത് ജയ തോമസും ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ. സുധാകർ സൗന്ദർരാജൻ എന്നിവർ ക്ലാസുകൾ എടുത്തു.
കേന്ദ്ര-സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ ലാബുകളിൽ വളർത്തി കർഷകർക്ക് നൽകുന്ന വിവിധ മുട്ട കാർഡുകളും വിവിധ ഇരപിടിയൻ പ്രാണികളും ജീവികളും തയ്യാറാക്കുന്നതും അവയെ വളർത്തുന്നതുമായ കാര്യങ്ങളിൽ കർഷകർക്ക് പരിശീലനം നൽകി. കേന്ദ്ര ഗവൺമെന്റ് പുതിയതായി തയ്യാറാക്കിയ എൻ പി എസ് എസ് മൊബൈൽ ആപ്ലിക്കേഷൻ അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ കർഷകർക്ക് വിശദീകരിക്കുകയും അവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
കീടനാശിനികൾ കൃഷിയിടത്തിൽ ആവശ്യമായി വന്നാൽ അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതും ഈ ക്ലാസുകളിൽ പ്രതിപാദിക്കും. കൃഷിയിട സന്ദർശനത്തിനും ജൈവ കീട നിയന്ത്രണ ഉപാധികളുടെ പ്രദർശനത്തിനും അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ഷീലു, സയന്റിഫിക് അസിസ്റ്റന്റ് മാരായ കാർത്തിക, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
മിത്ര, നിമാ വിരകൾ അടങ്ങിയ കഡാവറുകൾ കർഷകർക്ക് വിതരണം ചെയ്തു. അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ വൈസ് ചെയർമാൻ കെ ജെ ബെന്നി, കൃഷി ഓഫീസർ ആഗ്നസ് ജോസ് എന്നിവർ സംസാരിച്ചു.