ഇരട്ടയാർ ശാന്തിഗ്രാം 3897 ആം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ 'വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു; ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു

3897 ആം നമ്പർ ശാന്തിഗ്രാം ശ്രീദേവി വിലാസം എൻഎസ്എസ് കരയോഗത്തിന്റെയും സരസ്വതി വിലാസം എൻഎസ്എസ് വനിതാ സമാജിത്തിന്റെയും 2024 - 25 വർഷത്തെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.ചടങ്ങിൽ വച്ച് കരയോഗത്തിലെ വ്യക്തിത്വങ്ങളെ ആദരിച്ചു.
ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ മണിക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു.സംഘടനയുടെ നന്മയാണ് ലക്ഷ്യം അതിനായി ഓരോരുത്തരും പ്രവർത്തിക്കണം സംഘടനയുടെ നന്മയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർ മണിക്കുട്ടൻ പറഞ്ഞു.
കരയോഗം പ്രസിഡൻറ് കെജി വാസുദേവൻ നായർ അധ്യക്ഷൻ ആയിരുന്നു യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.വാർഷിക പൊതുയോഗത്തിന് മുന്നോടിയായി പതാക ഉയർത്തി തുടർന്ന് ആചാര്യ വന്ദനം നടന്നു കരയോഗം വൈസ് പ്രസിഡണ്ട് അജേഷ് ടി എസ് യൂണിയൻ കമ്മിറ്റിയംഗം കെ വി വിശ്വനാഥൻ വനിത യൂണിയൻ പ്രസിഡണ്ട് ഉഷ ബാലൻ സിന്ധു അജേഷ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ വച്ച് പ്രവർത്തനം റിപ്പോർട്ടും കണക്കും കരയോഗം സെക്രട്ടറി അവതരിപ്പിച്ചു തുടർന്ന് തെരഞ്ഞെടുപ്പ് നടന്നു കൂടാതെ വനിതാ സമാജം ബാലസമാജം എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.